
ന്യൂഡൽഹി :വിശ്വഭാരതി സർവകലാശാലയുടെ ശതാബ്ദി ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാളെ രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അദ്ദേഹം ചടങ്ങിനെ അഭിസംബോധന ചെയ്യുക. പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലും ചടങ്ങിൽ പങ്കെടുക്കും.