congress

ന്യൂഡൽഹി: കർഷക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ,കർഷകതൊഴിലാളികൾ തുടങ്ങിയവരിൽ നിന്ന് രണ്ടു കോടിയോളം ഒപ്പുകൾ ശേഖരിച്ച് കോൺഗ്രസ്. ഇവ 24ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം.പിമാരും മുതിർന്ന നേതാക്കളുമടങ്ങുന്ന കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കൊവിന്ദിന് സമർപ്പിക്കും. മൂന്നുനിയമങ്ങളും പിൻവലിക്കണമെന്ന് നേതാക്കൾ രാഷ്ട്രപതിയോട് ആവശ്യപ്പെടും.