ന്യൂഡൽഹി: ഗാൽവൻ താഴ്‌വരയിൽ നടന്ന സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായി ഉദ്യാനം നിർമ്മിച്ച് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി). കിഴക്കൻ ലഡാക്കിലെ 'ഗാൽവൻ കി ബൽവാനിൽ' 1000 തൈകളാണ് ഉദ്യോഗസ്ഥർ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇത് ഒരു ഉദ്യാനമാക്കി മാറ്റാനാണ് തീരുമാനം.
കഴിഞ്ഞ ജൂൺ 15ന് രാത്രിയാണ് ഗാൽവൻ താഴ്‌വരത്തിൽ ഇന്ത്യയും ചൈനയുമായി സംഘർഷം നടന്നത്. സംഘർഷത്തിൽ വീരമൃത്യു വരിച്ച 20സൈനികർക്ക് ആദരവറിയിച്ചാണ് ഉദ്യാനം പണിയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കം കുറിച്ച പ്ലാന്റേഷൻ ഡ്രൈവിന്റെ ഭാഗമായാണിതെന്ന് സൈനികർ അറിയിച്ചു.
കൊടും ശൈത്യത്തിലും വളരുന്ന ചെടികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.