rajnath-singh

ന്യൂഡൽഹി: എയ്റോ ഇന്ത്യ -21ന്റെ ഒരുക്കങ്ങൾ മന്ത്രി രാജ്നാഥ് സിംഗ് വിലയിരുത്തി. അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾ പാലിച്ച് വ്യവസായ കേന്ദ്രീകൃത പ്രദർശനമായി പരിപാടി സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ വകുപ്പ് മന്ത്രിയെ അറിയിച്ചു. ഇത്തവണ വെർച്വൽ സാങ്കേതികവിദ്യയിലൂടെയാണ് പൊതുജനങ്ങൾക്ക് പരിപാടി വീക്ഷിക്കാൻ അവസരമൊരുക്കുക. അഞ്ഞൂറിലേറെ പേർ പ്രദർശനത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. പ്രതിരോധ ഉത്പന്ന നിർമ്മാണ മേഖലയിലെ ഇന്ത്യയുടെ കഴിവുകൾ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുന്നതിനൊപ്പം കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ആകർഷിക്കുന്നതും ലക്ഷ്യമിട്ടാണ് എയ്റോ ഇന്ത്യ-21 സംഘടിപ്പിക്കുന്നത്.