covid

ബംഗളൂരു : ബ്രിട്ടനിലെ പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച രാത്രി കർഫ്യൂ കർണാടക സർക്കാർ പിൻവലിച്ചു. ബുധനാഴ്ചയാണ് കർണാടക സർക്കാർ ജനുവരി 2 വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. പൊതുജനാഭിപ്രായം പരിഗണിച്ചാണ് കർഫ്യൂ പിൻ വലിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വ്യക്തമാക്കി. അതിനിടെ ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയയാൾക്ക് നാഗ്പൂരിൽ കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനിൽ പടരുന്ന പുതിയ കൊവിഡിന്റെ വകഭേദമാണോയെന്നറിയാൻ സാമ്പിളുകൾ പൂനൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് അയച്ചു.

രോഗമുക്തർ 97 ലക്ഷം

..........................

രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 97 ലക്ഷം കടന്നു. കൊവിഡ് മരണം 1.47 ലക്ഷവും കടന്നു. അതേസമയം രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 2,83,849 പേരാണ്. ആകെ രോഗബാധിതരുടെ 2.80ശതമാനം മാത്രമാണിതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 24,712 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 312 പേർ മരിച്ചു. 29,791 പേർ പുതുതായി രോഗമുക്തരായി. രോഗമുക്തി നിരക്ക് 95.75 ശതമാനമായി ആയി ഉയർന്നു.