swachatha

ന്യൂഡൽഹി: ‘സ്വച്ഛത അഭിയാൻ’ മൊബൈൽ ആപ്ലിക്കേഷൻ കേന്ദ്രമന്ത്രി താവർച്ചന്ത്‌ ഗെലോട്ട് പുറത്തിറക്കി. സഹമന്ത്രിമാരായ രാംദാസ് അത്താവലെ, കൃഷൻ പാൽ ഗുർജ്ജർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിസർജ്യങ്ങൾ മനുഷ്യ സഹായത്തോടെ നീക്കം ചെയ്യേണ്ടി വരുന്ന ശൗചാലയങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇല്ലാത്തപക്ഷം ഗവൺമെന്റ് ഇതര സംഘടനകൾ, സാമൂഹിക സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായത്തോടെ വിവരശേഖരണം നടത്താൻ ഭരണകൂടം പദ്ധതിയിട്ടിരുന്നു. ഇത് ലക്ഷ്യമിട്ടാണ് ‘സ്വച്ഛത അഭിയാൻ’ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.