covid-vaccine

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.02 കോടിയോടടുത്തു. മരണം 1.47 ലക്ഷവും കടന്നു. കൊവിഡ് മുക്തർ 97 ലക്ഷം പിന്നിട്ടു. ചികിത്സയിലുള്ളവരുടെ എണ്ണവും പ്രതിദിന മരണവും കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 251 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആറരമാസത്തിന് ശേഷമാണ് പ്രതിദിന മരണം 300ൽ കുറയുന്നത്. രോഗമുക്തി നിരക്ക് 95.78 ശതമാനമായി വർദ്ധിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും രോഗമുക്തി നിരക്ക് 90 ശതമാനത്തിൽ കൂടുതലാണ്.
ശനിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം ചികിത്സയിലുള്ളത് 2,81,667 പേരാണ്. ഇത് ആകെ രോഗികളുടെ 2.77ശതമാനം മാത്രമാണ്.

കഴിഞ്ഞ 13 ദിവസമായി പുതിയ പ്രതിദിന രോഗികളുടെ എണ്ണം 30,000ൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,273 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 22, 274 പേരാണ് രോഗമുക്തരായത്. 29 ദിവസമായി പുതിയ പ്രതിദിന രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തരുടെ എണ്ണമാണ് കൂടുതൽ.