motor

ന്യൂഡൽഹി:കൊവിഡിന്റെ പശ്ചാത്തലത്തിൽ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ്, ഫിറ്റ്‌നസ്, താൽക്കാലിക രജിസ്‌ട്രേഷൻ എന്നിവയുടെ കാലാവധി മാർച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.2020 ഫെബ്രുവരി ഒന്നിനുശേഷം കാലാവധി തീർന്നവയ്ക്കാണ് ഇതു ബാധകം. നേരത്തെ ഡിസംബർ വരെ നീട്ടിയിരുന്നു. ഇത് നാലാം തവണയാണ് കേന്ദ്രസർക്കാർ കാലാവധി നീട്ടുന്നത്. ഓഗസ്റ്റിലാണ് ഡിസംബർ വരെ കാലാവധി നീട്ടിയത്.