ulli

ന്യൂഡൽഹി: വിജയം നേടിയല്ലാതെ മടക്കമില്ല എന്ന പ്രഖ്യാപനത്തോടെയാണ് കർഷകർ ഡൽഹിക്ക് തിരിച്ചത്. മാസങ്ങളോളം സമരം നീണ്ടാലും അതിന് വേണ്ട തയാറെടുപ്പുകളും അവർ നടത്തിയിരുന്നു. ഇപ്പോഴിതാ സമരം ഇരിക്കുന്ന പ്രതിഷേധ ഭൂമി പോലും കൃഷിയിടമാക്കി മാറ്റുകയാണ് മണ്ണിന്റെ മക്കൾ. ഡൽഹി ബുറാഡിയിൽ നിരങ്കാരി സമാഗം മൈതാനത്താണ് കർഷകർ ഉള്ളി കൃഷി ചെയ്യുന്നത്.

നിലവിൽ ഭക്ഷണം ഉണ്ടാക്കാനുള്ള ഉള്ളി ഇവിടെ വിളയിപ്പിക്കുകയാണ് കർഷകർ.

''സമരത്തിനിടെ വെറുതെ ഇരിക്കുന്ന സമയങ്ങളുണ്ട്. ആ സമയം കൃഷിക്കായി ഉപയോഗിക്കുകയാണെന്ന്' കർഷകർ പറയുന്നു. സമരം നീണ്ടുപോയാൽ മറ്റ് വിളകൾ കൂടി ഇവിടെ കൃഷി ചെയ്യുമെന്നും അവർ വ്യക്തമാക്കുന്നു.