nitheesh-kumar

ന്യൂഡൽഹി :ബീഹാർ മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ലെന്നും ബി.ജെ.പിയ്ക്ക് മോഹമുണ്ടെങ്കിൽ അവരുടെ നേതാക്കളെ മുഖ്യമന്ത്രിയാക്കാമെന്നും നിതീഷ് കുമാർ പറഞ്ഞു. ജെ.ഡി.യു അദ്ധ്യക്ഷസ്ഥാനം നിതീഷ് കുമാർ ഒഴിഞ്ഞതിന് പിന്നാലെയാണ് നിതീഷിന്റെ പുതിയ പ്രസ്താവന.തിരഞ്ഞൈടുപ്പ് ഫലം വന്നപ്പോൾ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാമെന്ന ആശയം മന്നോട്ട് വച്ചതാണ്. മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങളിൽ നിന്നടക്കം സമ്മർദ്ദം ശക്തമായി .ഞാൻ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. ബി.ജെ.പിയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ അവരുടെ നേതാക്കളെ മുഖ്യമന്ത്രിയാക്കാം. ആർക്കും മുഖ്യമന്ത്രിയാകാം ,എനിക്ക് കുഴപ്പമില്ല, 'നിതീഷ് കുമാർ പറഞ്ഞു.

അതേസമയം അരുണാചലിൽ ആകെയുള്ള ഏഴ് എം.എൽ.എമാരിൽ ആറ് പേരും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത് ജെ.ഡി.യുവിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ബീഹാറിൽ വീണ്ടും ഭരണം കിട്ടിയെങ്കിലും ബി.ജെ.പിയുടെ കടുത്ത നിയന്ത്രണവും സമ്മർദ്ദവും നിതീഷിന് മേൽ ഉണ്ടാകുമെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.