
ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങൾ ജനുവരി 31 വരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടി. പുതിയ കൊവിഡ് കേസുകളിലും ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ടെങ്കിലും ബ്രിട്ടനിലെ ജനതികമാറ്റം വന്ന കൊവിഡ് വ്യാപനവും ആഗോലതലത്തിൽ വീണ്ടും കേസുകളയരുന്നതും കണക്കിലെടുത്താണ് നടപടി. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളുൾപ്പെടെ നവംബർ 25ന് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങൾ കർശനമായി പാലിക്കണം. യാത്രാ ട്രെയിൻ, അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ തുടരും.