ന്യൂഡൽഹി: എല്ലാത്തരം ഉള്ളികളുടെയും കയറ്റുമതിക്കുള്ള നിരോധനം കേന്ദ്രസർക്കാർ നീക്കി.ജനുവരി ഒന്നുമുതൽ പുതിയ ഉത്തരവ് നിലവിൽ വരും. വില ഉയർന്നതിനെ തുടർന്ന് കഴിഞ്ഞവർഷം സെപ്തംബറിലാണ് ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.