kc-venugopal

ന്യൂ‌ഡൽഹി: കേരളത്തിൽ കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം അതിരുവിടുന്നുവെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗ്രൂപ്പ് പ്രവർത്തനം പാർട്ടിയെ തന്നെ ഇല്ലാതാക്കുകയാണ്. ഇത് നേതാക്കൾ തിരിച്ചറിയണം. ഗ്രൂപ്പുകളിയുടെ അതിപ്രസരവുമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി ഉണ്ടാകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.