modi

ന്യൂഡൽഹി: ഗുജറാത്തിലെ രാജ്‌കോട്ടിലെ എയിംസിന് നാളെ രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. ഗുജറാത്ത് ഗവർണർ, ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി എന്നിവരും പങ്കെടുക്കും. 1195 കോടി രൂപ ചെലവിൽ 2022 മദ്ധ്യത്തോടെ പൂർത്തിയാകുന്നതാണ് പദ്ധതി. 750 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയിൽ 30 കിടക്കകളുള്ള ഒരു ആയുഷ് ബ്ലോക്കും ഉണ്ടാകും. ഇവിടെ 125 എം.ബി.ബി.എസ് സീറ്റുകളും 60 നഴ്‌സിംഗ് സീറ്റുകളും ഉണ്ടാകും.