covid-vaccine

ന്യൂഡൽഹി : കൊവിഡ് വാക്സിൻ വിതരണത്തിലേക്ക് അടുത്ത പശ്ചാത്തലത്തിൽ വ്യാജ 'കൊവിഡ് വാക്സിനുകൾ ' വിപണിയിലെത്താൻ സാദ്ധ്യതയുള്ളതിനാൽ ഇത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.അഭിഭാഷകൻ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. വാക്സിനെക്കുറിച്ചുള്ള വ്യാജ വാർത്തകളും വ്യാജ മരുന്നും തടയാൻ ദുരന്ത നിവാരണ നിയമ പ്രകാരം പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.