covid

ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലെത്തുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത ശേഷം ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി ട്രെയിനിൽ ആന്ധ്രാപ്രദേശിലെത്തി പിടിയിലായ സ്ത്രീയിലും പുതിയ കൊവിഡ് വകഭേദം കണ്ടെത്തി. കഴിഞ്ഞ 21ന് ഡൽഹിയിലെത്തിയ ബ്രിട്ടനിൽ അദ്ധ്യാപികയായ ആഗ്ലോ ഇന്ത്യക്കാരിക്ക് (47)​ റാപ്പിഡ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സഫ്ദർജംഗ് ആശുപത്രിലേക്ക് മാറ്റിയെങ്കിലും ലക്ഷണങ്ങളില്ലാത്തതിനാൽ ഹോം ഐസോലേഷനാണ് നിർദ്ദേശിച്ചത്. എന്നാൽ ഇവർ മകനെയും കൂട്ടി ആന്ധ്ര സ്‌പെഷ്യൽ ട്രെയിനിൽ മുങ്ങി.24ന് രാത്രി രാജമുദ്രിയിലെത്തിയ ഇവരെ റെയിൽവെ പൊലീസും ആരോഗ്യപ്രവർത്തകരും പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരിൽ വകഭേദം വന്ന കൊവിഡ് കണ്ടെത്തിയത്. ട്രെയിനിൽ ഇവർക്കൊപ്പം യാത്ര ചെയ്തവരെ കണ്ടെത്താൻ ശ്രമിക്കുകയാണ്.