rajnath-singh

ന്യൂഡൽഹി: ഉത്തർപ്രദേശിലെ വിവാദ മതപരിവർത്തന നിരോധന നിയമത്തെ പിന്തുണച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.

''മതപരിവർത്തനം നടക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വാഭാവിക വിവാഹവും മതപരിവർത്തനത്തിന് വേണ്ടി വിവാഹം കഴിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. കൂട്ട മതപരിവർത്തനം നിറുത്തലാക്കണം. '' - രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഉത്തർപ്രദേശിൽ യു.പി സർക്കാറിന്റെ 'ലവ് ജിഹാദ് നിയമ'ത്തിന്റെ പേരിൽ മുസ്‌ലിം യുവാക്കളെ ആക്രമിക്കുന്നത് സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശനവും ശാശ്വതവുമായ നിയമ നിർമ്മാണം വേണമെന്ന് കേന്ദ്ര സാംസ്‌കാരികമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലും ഇന്നലെ പ്രതികരിച്ചു.

നിയമം നടപ്പാക്കി രണ്ടുമാസത്തിനുള്ളിൽ നിരവധി മുസ്‌ലിം യുവാക്കളെ യു.പി സർക്കാർ ജയിലിലാക്കിയിരുന്നു.