newyear

ന്യൂഡൽഹി: പുതുവത്സരാഘോഷ പരിപാടികൾ കൊവിഡ് സൂപ്പർ വ്യാപനത്തിന് കാരണമായേക്കുമെന്ന് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. അതിനാൽ കടുത്ത ജാഗത്ര പുലർത്തണമെന്നും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ആൾക്കൂട്ടമുണ്ടാകുന്നത് നിയന്ത്രിക്കാൻ നടപടികളെടുക്കണമെന്നും നിർദ്ദേശിച്ച് കേന്ദ്രആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങൾക്ക് കത്ത് നൽകി. ഇന്ത്യയിൽ പുതിയ കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും കൊവിഡ് വൈറസ് വകഭേദം യൂറോപ്പിലടക്കം പടരുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. സാഹചര്യത്തിനനുസരിച്ച് നൈറ്റ് കർഫ്യൂ ഉൾപ്പെടെയുള്ള പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു.