
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മുക്തർ 99 ലക്ഷത്തോടടുത്തു. കഴിഞ്ഞ 33 ദിവസമായി തുടർച്ചയായി പ്രതിദിന രോഗികളെക്കാൾ കൂടുതൽ രോഗമുക്തരാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിനിടെ 20,549 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 286 പേർ കൂടി മരിച്ചു. 26,572 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 95.99 ശതമാനം. 2,62,272 പേരാണ് ചികിത്സയിലുള്ളത്.
കൊവിഡ് മുക്തനായ ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. ഓക്സിജൻ പിന്തുണയോടെ അംബാലയിലെ വസതിയിലേക്ക് അദ്ദേഹത്തെ മാറ്റി. കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി പരീക്ഷണ ഡോസ് കുത്തിവച്ച അനിൽ വിജ്ജിന് കഴിഞ്ഞ ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.