
ന്യൂഡൽഹി :സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ ഓഫ് ലൈനായി തന്നെ നടത്തുമെന്നും തീയതി ഇന്ന് വൈകിട്ട് ആറിന് പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തത്‌സമയ വെബിനാറിലൂടെ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാലാകും തീയതി പ്രഖ്യാപിക്കുക. പ്രഖ്യാപനത്തിന് പിന്നാലെ cbse.nic.inൽ പരീക്ഷാ തീയതിയും സമയവും ലഭ്യമാകും. പരീക്ഷയ്ക്കുള്ള നിർദേശങ്ങളുമുണ്ടാകും. സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണത്തെ പരീക്ഷ. പുതുക്കിയ സിലബസ് വിവരങ്ങൾ http://cbseacademic.nic.in/Revisedcurriculum ൽ ലഭിക്കും. മാതൃകാ ചോദ്യപേപ്പറും സി.ബി.എസ്.ഇ തയ്യാറാക്കിയിട്ടുണ്ട്.