
ന്യൂഡൽഹി: സെൻട്രൽ വിസ്താ പ്രൊജക്ടിന് പാരിസ്ഥിതിക അനുമതി. പുതിയ പാർലമെന്റ് മന്ദിരം അടക്കമുള്ളവയുടെ നിർമാണത്തിനാണ് അനുമതി. പുതുക്കി സമർപ്പിച്ച പദ്ധതിയാണ് അംഗീകരിച്ചത്.
ഇതനുസരിച്ച് ആകെ ബിൽഡ് അപ് ഏരിയ 17,21,500 സ്‌ക്വയർ മീറ്റർ ആയി കുറയും. നേരത്തെ 18,37,057 സ്‌ക്വയർ മീറ്റർ ആയിരുന്നു.
ചെലവ് നേരത്തെ നിർദേശിച്ചിരുന്ന 11,794 കോടിയിൽ നിന്നും 13,450 കോടി ആയി ഉയരും.
പാരിസ്ഥിതിക അനുമതി കിട്ടിയ സാഹചര്യത്തിൽ നിർമാണാനുമതിക്കായി കേന്ദ്ര സർക്കാർ ഉടൻ സുപ്രീം കോടതിയെ സമീപിക്കും. നിലവിൽ നിർമാണത്തിന് സുപ്രീംകോടതിയുടെ സ്റ്റേയുണ്ട്.