
ന്യൂഡൽഹി: ശക്തമായ ശീതക്കാറ്റിൽ താപനില താഴ്ന്നതോടെ അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ. ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മു കാശ്മീരും കൊടും തണുപ്പിന്റെ പിടിയിലാണ്. ഇതിനിടെ അടുത്ത ഏഴ് മുതൽ ശീത തരംഗത്തിന്റെ വേഗത ഉഗ്രസ്ഥായിയിൽ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡൽഹിയിൽ താപനില 3.6 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. താപനില നാല് ഡിഗ്രി സെൽഷ്യസിൽ താഴെയായി കുറഞ്ഞതോടെ മേഖല ശീതതരംഗത്തിന്റെ പിടിയിലായി. ജമ്മു കാശ്‌മീർ, ലഡാക്ക്, ഹിമാചൽ, ഉത്തരാഖണ്ഡ് മേഖലകളിൽ വൻതോതിൽ മഞ്ഞുവീഴ്ചയുണ്ടായി. 2 മുതൽ ആറ് വരെ ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ചെറിയ തോതിൽ മഴയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.