
ന്യൂഡൽഹി:സി.ബി.എസ്.ഇ 10, 12 ക്ലാസിലെ ബോർഡ് പരീക്ഷകൾ മേയ് 4 മുതൽ ജൂൺ 10 വരെ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞു. ഫലം ജൂലായ് 15ന് മുൻപ് പ്രഖ്യാപിക്കും. വിശദമായ ടൈംടേബിൾ പിന്നാലെ. 12 ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നു മുതലാണ്. അസൈൻമെന്റ്, പ്രോജക്ട് എന്നിവയും മാർച്ച് മുതൽ സമർപ്പിക്കാം.
സി.ബി.എസ്.ഇ. സിലബസ് 30 ശതമാനം കുറച്ചിട്ടുണ്ട്. ഒപ്പം 33 ശതമാനം ചോദ്യങ്ങളിലും ചോയിസ് ഉണ്ടാകും. മാസ്‌ക്, സാമൂഹിക അകലം എന്നിവ പാലിച്ചാകും പരീക്ഷകൾ നടത്തുക.