ആലുവ: ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സാജിത സിദ്ധീക്കിന്റെ തിരഞ്ഞെടുപ്പ് പര്യടനം മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി സെക്രട്ടറി റ്റി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മമമമമമമമസർക്കാരിന്റെ പ്രതികാര രാഷ്ട്രീയം ജനം തിരിച്ചറിഞ്ഞതായി എം.എൽ.എ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അൻവർസാദത്ത് എം.എൽ.എ, ഐ.എൻ.ടി.യു.സി സംസ്ഥന വൈസ് പ്രസിഡന്റ് വി.പി. ജോർജ്ജ്, മുസ്ലീം ലീഗ് ജില്ല ഭാരവാഹികളായ ഉസ്മാൻ തോലക്കര, എം.യു. ഇബ്രാഹിം, എം.കെ.എ. ലത്തീഫ്, മറ്റ് സ്ഥാനാർത്ഥികളായ ഫസീന ഷംസു, എൻ.കെ. ഷംസുദ്ദീൻ, ആബിദ ഷെരീഫ്, ആർ. രഹൻരാജ് എന്നിവർ സംസാരിച്ചു.