കോലഞ്ചേരി: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ സീറ്റോ ഇല്ല, പ്രചാരണത്തിനും അടുപ്പിക്കില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് ഒഴികെയുള്ള ഘടകക്ഷികളെ യു.ഡി.എഫ് അകറ്റി നിർത്തുന്നതായി ആരോപണവുമായി രംഗത്ത് വന്നത് കേരള കോൺഗ്രസ് ജേക്കബ്, ആർ.എസ്.പി, ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്ക് എന്നീ ഘടക കക്ഷികളാണ്. ഇത് വിപരീത ഫലമുണ്ടാക്കുമെന്ന് തിരുവാണിയൂരിൽ ചേർന്ന യോഗം വിലയിരുത്തി. കേരളാ കോൺഗ്രസ് ജേക്കബ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.ഒ.ജോർജ് അദ്ധ്യക്ഷനായി. ആർ.എസ്.പി നിയോജക മണ്ഡലം സെക്രട്ടറി അഷറഫ് പാളി, ഫോർവേർഡ് ബ്ലോക്ക് നിയോജകമണ്ഡലം സെക്രട്ടറി സുരേഷ് കരട്ടേടത്ത് എന്നിവർ സംസാരിച്ചു.