ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് 16 ാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി താമര ചിഹ്നത്തിൽ മത്സരിക്കുന്ന ധന്യ കൃഷ്ണനാണെന്നും ഇതേവാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി അമ്പിളിക്കും ഭർത്താവ് രജിപ്രകാശിനും പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അറിയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട ചിലർ ബി.ജെ.പി പിന്തുണക്കുന്ന സ്ഥാനാർത്ഥിയാണെന്ന് അവകാശപ്പെടുന്ന പശ്ചാത്തലത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കുന്നത്.