കോതമംഗലം: കുട്ടമ്പുഴയിൽ യു.ഡി.എഫും ഘടകകക്ഷിയായ കേരള കോൺഗ്രസും നേർക്കുനേർ മത്സര രംഗത്ത്.കോതമംഗലം ബോക്ക് പഞ്ചായത്ത് കുട്ടമ്പുഴ ഡിവിഷനിലെ സിറ്റിംഗ് മെമ്പറായിരുന്നത് കേരള കോൺഗ്രസിലെ ഷീല കൃഷ്ണൻകുട്ടിയാണ് .എന്നാൽ ഇക്കുറി ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഫ്രാൻസിസ്ചാലിൽ കൈ അടയാളത്തിൽ മത്സര രംഗത്ത് എത്തുകയും ഇതേ സീറ്റിൽ കേരള കോൺഗ്രസിലെ ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി ബോബി പറക്കുടിയിൽ കേരള കോൺഗ്രസിന്റെ ചിഹ്നമായ ചെണ്ട അടയാളത്തിലും മത്സര രംഗത്ത് ഇറങ്ങിയത് വോട്ടർമാർക്കിടയിൽ ആശങ്ക പരത്തിയിരിക്കുകയാണ് .ഇതേ ബ്ലോക്ക് ഡിവിഷനിൽ വരുന്ന കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലും കോൺഗ്രസിന്റെ ഫാത്തിമ ജോസഫ് സ്വതന്ത്ര ചിഹ്നമായ കുട അടയാളത്തിലും മുൻ ബ്ലോക്ക് മെമ്പർ ഷീലകൃഷ്ണൻകുട്ടി ചെണ്ട അടയാളത്തിലും മത്സരിക്കുകയാണ് ഈ പ്രദേശം ഉൾക്കൊള്ളുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എബി എബ്രാഹമിന്റെ ചിത്രം വച്ച് രണ്ട് കുട്ടരും ഫക്സുകളും വച്ചിരിക്കുകയാണ് വാർഡിലെയും ബ്ലോക്കിലെയും ഏത് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന ആശങ്കയിലാണ് പ്രവർത്തകർ.