sndp
ഉരുളൻ തണ്ണിയിൽ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനത്തിൽ അജി നാരായണൻ

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കുട്ടമ്പുഴ ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥി അജി നാരായണൻ ഇരു മുന്നണികളെയും പിന്നിലാക്കി പ്രചാരണത്തിൽ ഏറെ മുന്നിലായി. യു.ഡി.എഫിലെ വിമതശല്യവും എൽ.ഡി.എഫിലെ പ്രചാരണ പോരായ്മയും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൻ.ഡി.എ കണക്ക് കൂട്ടൽ.

മൂന്ന് പതിറ്റാണ്ടായി സാമൂഹിക, സംസ്കാരിക രംഗത്തും സംഘടനാ പ്രവർത്തന രംഗത്തും മുനിസിപ്പൽ കൗൺസിലർ എന്ന നിലയിലും ചാരിറ്റി പ്രവർത്തന രംഗത്തും സജീവമായി പ്രവർത്തിക്കുന്നയാളാണ് അജി നാരായണൻ. ബ്ലോക്ക് ഡിവിഷനിലെ ഓരോ വോട്ടറും സുപരിചിതരാണ്.

ചിട്ടയായ പ്രവർത്തനത്തിലൂടെ ഡിവിഷൻ പിടിച്ചെടുക്കുവാനുള്ള പ്രവർത്തനവുമായി എൻ.ഡി.എ നേതാക്കളുൾപ്പടെ പ്രചരണ രംഗത്ത് സജീവമാണ്.