post
കലങ്ക് വീതികൂട്ടിനിർമ്മിച്ചതിനെ തുടർന്ന് റോഡിൽ അപകടകരമാംവിധം നിൽക്കുന്ന വൈദ്യുതി പോസ്റ്റ്

അങ്കമാലി: കനാൽ പൊളിച്ച് വീതി കൂട്ടി നിർമ്മിച്ചതോടെ വൈദ്യുതി പോസ്റ്റ് റോഡിലായി. വേങ്ങൂർ - കിടങ്ങുർ റോഡിലാണ് അപകടകരമായ നിലയിൽ വൈദ്യുതി പോസ്റ്റ് റോഡിൽ നിലനിൽക്കുന്നത് .നാട്ടുകാർ പരാതി പറഞ്ഞിട്ടും വൈദ്യുത ബോർഡ് അധികൃതർ മാറ്റിയിടാൻ തയ്യാറായിട്ടില്ല. അപകടം ഒഴിവാക്കാൻ സാങ്കേതിക തടസങ്ങൾ ഒഴിവാക്കി അടിയന്തിരമായി വൈദ്യുതി പോസ്റ്റ് മാറ്റിയിടാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.