ആലുവ: ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷനിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറിയപ്പോൾ ഡിജിറ്റൽ പ്രചരണവുമായി എൽ.ഡി.എഫ്. യു.ഡി.എഫിന്റെ അവകാശവാദങ്ങളെ നേരിടുന്ന പ്രചരണമാണ് എൽ.ഡി.എഫ് പുറത്തിറക്കിയിട്ടുള്ളത്.
ചൂർണ്ണിക്കര പഞ്ചായത്തിൽ ആരംഭിച്ച 'ഇലക്ഷൻ സഞ്ചാരം 2020' കുന്നത്തേരി കവലയിൽ സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. നവകുമാരൻ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അസ്ലഫ് പാറേക്കാടൻ എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് എടത്തല ലോക്കൽ കമ്മിറ്റിയാണ് വീഡിയോ തയ്യാറാക്കിയത്.