കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾമൂലം ആശുപത്രിയിൽ പോകാനോ ഡോക്ടറെ
കാണാനോ കഴിയാതെ ബുദ്ധിമുട്ടുന്ന അപസ്മാരരോഗികൾക്ക് സഹായവുമായി ഇന്ത്യൻ എപിലെപ്‌സി അസോസിയേഷൻ. ചികിത്സയും മരുന്നും സംബന്ധമായ സംശയങ്ങൾ പരിഹരിക്കുന്നതിനായി
ഹെൽപ്പ്‌ലൈൻ നമ്പറായ 0484 2954350ൽ വിളിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്ത് സേവനങ്ങൾ ലഭ്യമായിരിക്കും.