കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വ്യവസായ അക്കാഡമിക് സഹകരണത്തിന്റെ ഭാഗമായി ക്ലിനിക്കൽ റിസർച്ചിനായുള്ള പ്രാക്ടിക്കൽ സ്റ്റാറ്റിസ്റ്റിക്‌സിനെക്കുറിച്ചുള്ള പാഠ്യപദ്ധതി വികസിപ്പിക്കുന്നതിന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പും ഹ്യൂമൻ ഡാറ്റ സയൻസ് കമ്പനിയായ ഐക്യുവിഐഎ ഇന്ത്യയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഈ പുതിയ പാഠ്യപദ്ധതി എം. എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിന്റെ ഒരു ഭാഗമായി നടപ്പാക്കും. ക്ലിനിക്കൽ ഗവേഷണത്തിലെ സ്ഥിതിവിവരക്കണക്കുകളും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച പഠനത്തിന് പാഠ്യപദ്ധതി വിദ്യാർത്ഥികളെ സഹായിക്കുമെന്ന് വകുപ്പ് മേധാവി പറഞ്ഞു.