കൊച്ചി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ .എ) കാക്കനാട് സിവിൽ സ്റ്റേഷൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കലോത്സവം 2020 സമാപിച്ചു. പത്തു ദിവസങ്ങളിലായി ഓൺലൈനായി നടന്ന പരിപാടിയിൽ 12 ഇനങ്ങളിലായി നൂറോളം പേർ മാറ്റുരച്ചു. ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സംഗീത സംവിധായകൻ റിനിൽ ഗൗതം, ടി.എൻ. മിനി, ബിനു കെ.കെ, ശ്യാമലക്ഷ്മി, മിനിമോൾ കെ.ജി തുടങ്ങിയവർ സംസാരിച്ചു.