വൈപ്പിൻ: വൈപ്പിൻ പള്ളിപ്പുറം സംസ്ഥാനപാതയുടെ പുനർനിർമ്മാണം ആരംഭിക്കുന്നതിന്റെ മുന്നൊരുക്കം തുടങ്ങി ആദ്യഘട്ടമായി മൂന്ന് കലുങ്കുകൾ പൊളിച്ച് പുനർനിർമ്മിക്കുന്ന പ്രവൃത്തി തുടങ്ങി. മുരിക്കുംപാടം ശ്മശാനത്തിനുമുന്നിലെ കലുങ്ക് പൊളിച്ചു. ഈ ഭാഗം പുനർനിർമ്മിച്ചശേഷമാകും ബാക്കിഭാഗം പൊളിക്കുക. ജോലിനടക്കുന്നതിനാൽ സംസ്ഥാനപാതയുടെ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. മുനമ്പം മുതൽ എടവനക്കാട് വരെയുള്ള ഭാഗങ്ങൾ കെ.എസ്.ഇ.ബി കേബിൾ ഇട്ടഭാഗത്ത് സംസ്ഥാനപാതയുടെ പുനർനിർമ്മാണം നടക്കുകയാണ്. എടവനക്കാട് യൂണിയൻ ബാങ്കിനുമുന്നിലും ചെറായിദേവസ്വം നടയ്ക്ക് വടക്കുവശവും കലുങ്ക് നിർമ്മിക്കുന്നുണ്ട്.