കൊച്ചി: എസ്.ആർ.എം റോഡ് റെസിഡൻസ് അസോസിയേഷനുകളുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കൊച്ചി കോർപ്പറേഷൻ 69-ാം ഡിവിഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായി മുഖാമുഖത്തിന് അവസരം ഒരുക്കുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് പരിപാടി. കാജൽ സലിം ( യു.ഡി.എഫ്), സുൽഫത്ത് എം.എസ് (എൽ.ഡി.എഫ് ) ജലജ.എസ്.ആചാര്യ (എൻ.ഡി.എ) , നാദിർഷാ സിദ്ദിഖ്, വഹീദ ഇക്‌ബാൽ (സ്വതന്ത്രർ ) എന്നിവരാണ് സ്ഥാനാർത്ഥികൾ. ഫോൺ : 9961177112.