മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് തോമസിന്റെ ആരക്കുഴ പഞ്ചായത്തിൽ സ്ഥാനാർത്ഥി പര്യടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷക പ്രാധാന്യമുള്ള പഞ്ചായത്തായ ആവോലി ഡിവിഷനിൽ കർഷകർക്ക് പ്രയോജനരമായ പദ്ധതികൾ അവതരിപ്പിച്ചു കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് തോമസിന്റ പര്യടനം. ബ്ലോക്ക് പഞ്ചായത്ത് ആരക്കുഴ ഡിവിഷൻ സ്ഥാനാർത്ഥികളായ ജോസ് പെരുമ്പള്ളി കുന്നേൽ, കെ. ജി. രാധാകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂർ, ഐ.എൻ.ടി.യു.സി റീജിയണൽ ചെയർമാൻ ജോൺ തെരുവത്ത്, ഷാജി പുളിക്കതടം, ജോർജ്ജ് മാത്യു,, ബേബി ജോൺ, പിഎം മാത്യു, അജീഷ് ജോസ്, അമൽജിത്ത്, ജിബി നെല്ലൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമനമോഹൻ, ബിജു തോട്ടുപുറം, ജിജു ഓണാട്ട്, ദീപ്തി സണ്ണി, ബീന ഷിബു, ഷീജ അജി, സുനിത വിനോദ്, ജോമോൻ തൊട്ടിയിൽ, ജയ്‌മോൻ ജയിംസ്, വിഷ്ണു ബാബു, ജാൻസി മാത്യു എന്നിവർ സംസാരിച്ചു. വൈകിട്ട് 6 ന് ആറൂർ ടോപ്പിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് നേതാവ് സയ്യിദ് സക്കീർ തങ്ങൾ മുഖ്യപ്രഭാക്ഷണം നടത്തി.