ആലുവ: ജില്ലാ പഞ്ചായത്ത് കടുങ്ങല്ലുർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സൈമണിന്റെ (സേവി കുരിശു വീടൻ) വാർഡ്തല പര്യടനം കടുങ്ങല്ലൂർ കണിയാംകുന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദൾ മുത്തലിബ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ, കേരള കോൺഗ്രസ് (എം) ജോസഫ് സംസ്ഥാന സ്റ്റിയറിംഗ് അംഗം ഡൊമിനിക് കാവുങ്കൽ, വി.ജി. ജയകുമാർ, നാസർ എടയാർ, ജിൻഷാദ് ജിന്നാസ്, ഇ.എം. അബ്ദുൾ സലാം, സി.കെ. ബീരാൻ, വി.എ. അബ്ദുൾ സലാം, ടി.കെ. ജയൻ, പി.കെ. സുരേഷ് ബാബു, സജിത അശോക്, ഷാഹിനാ ബീരാൻ, സെബി ആന്റണി, ജേക്കബ്ബ് കളപ്പറമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണത്തിന് സ്ഥാനാർത്ഥികളായ കെ.കെ. ജിന്നാസ്, ടി.ജെ. ടൈറ്റസ്, ടി.ജെ. സെയ്തു കുഞ്ഞു തുടങ്ങിയവർ സംസാരിച്ചു.