കോലഞ്ചേരി: എൽ.ഡി.എഫ് പുത്തൻകുരിശ് ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി ഷിജി അജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥ ഇന്ന് തുടങ്ങും.രാവിലെ 8 ന് തിരുവാണിയൂർ പഞ്ചായത്തിലെ പാലത്തടത്ത് സി.പി.എം ജില്ലാ കമ്മി​റ്റിയംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്യും.എം.പി. ജോസഫ് അദ്ധ്യക്ഷനാകും. നാളെ പുത്തൻകുരിശ് പഞ്ചായത്തിലെ വരിക്കോലിയിൽ തുടങ്ങി പുലിയാമ്പിള്ളി മുകളിൽ സമാപിക്കും. ജില്ലാ സെക്രട്ടറിയേ​റ്റംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.4 ന് കുന്നത്തുനാട് പഞ്ചായത്തിലെ പെരിങ്ങാലയിൽ തുടങ്ങി പുന്നോർകോട് സമാപിക്കും. സി.പി.ഐ സംസ്ഥാന കമ്മി​റ്റിയംഗവും മുൻ എം.എൽ.എ യുമായ ബാബു പോൾ ഉദ്ഘാടനം ചെയ്യും.

5ന് പൂത്തൃക്കയിൽ പര്യടനം നടത്തും.