കൊച്ചി: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ ഇരുപത്തിയൊന്നാം ബലിദാനദിനത്തിൽ യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം നടത്തി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ല പ്രസിഡൻ്റ് വിഷ്ണു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി. കെ.എസ്. ഷൈജു, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ്, സെക്രട്ടറി അശ്വിൻ, മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു, സെക്രട്ടറി അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.