vimal
വിമൽ

കിഴക്കമ്പലം: മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ എടത്തല മോളത്ത് അശ്വതിയിൽ വിമലിനെ(28) തടിയിട്ടപറമ്പ് പൊലീസ് അറസ്​റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 7ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ കടമ്പ്രയാർ വട്ടോലിക്കര പാലത്തിനു സമീപം വച്ചാണ് യുവതിയെ ആക്രമിച്ച് ബാഗ് പിടിച്ചു പറിക്കാൻ ശ്രമിച്ചത്. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ആക്രമണത്തിൽ പരുക്കേ​റ്റ യുവതിയെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി സഞ്ചരിച്ച സ്‌കൂട്ടറിനെ പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. പിടിവലിക്കിടയിൽ സ്‌കൂട്ടറിൽ നിന്ന് വീണാണ് യുവതിക്ക് പരുക്കേ​റ്റത്. പ്രതികൾ സഞ്ചരിച്ച ബൈക്ക് പഴങ്ങനാട്ടിലെ സ്വകാര്യ ആശുപത്രിൽ നിന്നു മോഷ്ടിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് അറിയിച്ചു.