ആലുവ: സി.പി.എമ്മിന്റെ കൊലക്കത്തിക്കിരയായി മരിച്ച യുവമോർച്ച നേതാവായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനം ബി.ജെ.പി എടയപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. അശോകപുരം എടയപ്പുറം റോഡിൽ നടന്ന അനുസ്മരണ യോഗം ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച പ്രസിഡന്റ് വിനുപ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ ബ്ലോക്ക് സ്ഥാനാർത്ഥി കുമാരി ചന്ദ്രൻ, വാർഡ് സ്ഥാനാർത്ഥി പി.എസ്. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. ബിനോയ് രാജ്, എൻ.ബി. ബൈജു, എം.ബി. സുനിൽ കുമാർ, എം.എസ്. സതീഷ്, പ്രമീഷ് പ്രസാദ് എന്നിവർ പങ്കെടുത്തു.