
തൃപ്പൂണിത്തുറ: സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് മലയാളികളുടെ അന്തസ് നഷ്ടപ്പെടുത്തുന്ന ഭരണമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ലായം കൂത്തമ്പലത്തിൽ നടന്ന എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രതിപക്ഷത്തിന് കഴിവില്ല. അതുകൊണ്ടാണ് ഇടത് സർക്കാർ ഇപ്പോഴും ഭരിക്കുന്നത്. ഇടത് മുന്നണിക്ക് കേരളത്തിലെെ ജനങ്ങളോട് വോട്ട് ചോദിക്കുവാൻ അർഹതയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. യോഗത്തിതിൽ എൻ.ഡി.എ ചെയർമാൻ ശ്രീക്കുട്ടൻ തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയ കഷ്ണൻ, വൈസ് പ്രസിഡന്റ് എസ്.സജി, സംസ്ഥാന വക്താവ് പി.ആർ ശിവശങ്കരൻ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ, ജില്ലാ പ്രസിഡന്റ് എ.ബിജയപ്രകാശ്, കെ.വി സാബു, നവീൻ നാഗപ്പാടി രഞ്ജിത്ത് രവി തുടങ്ങിയവർ സംസാരിച്ചു.