മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറികളിൽ ജോലിചെയ്യുന്ന ലൈബ്രേറിയൻമാർക്കുള്ള ഒന്നാംഗഡു അലവൻസ് വിതരണം ഇന്ന് രാവിലെ 11ന് വെള്ളൂക്കുന്നം സ്വാമീസ് ബിൽഡിംഗ് ഓഡിറ്റോറിയത്തിൽ നടക്കും. താലൂക്കിലെ 54 ലൈബ്രറികൾക്കാണ് അലവൻസ് അനുവദിച്ചു വന്നിട്ടുള്ളത്. ലൈബ്രറി സെക്രട്ടറിമാർ രസീത് ഹാജരാക്കി ചെക്ക് കൈപ്പറ്റണമെന്ന് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷിസ്കറിയ , സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു.