മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി സീന വർഗീസിന്റെ പൊതുപര്യടനം ഇന്ന് സമാപിക്കും. ബുധനാഴ്ച രാവിലെ 8.30ന് വാളകം ഗ്രാമപഞ്ചായത്തിലെ വായനശാലപടിയിൽ നിന്നാരംഭിക്കുന്ന പര്യടനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം.ഇസ്മയിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് വാളകം കവലയിൽ നടക്കുന്ന സമാപന സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഏലിയാസ്.കെ.പോൾ അദ്ധ്യക്ഷത വഹിക്കും. കൺവീനർ പി.എ.രാജു സംസാരിച്ചു.