കാലടി: കാലടി ചെങ്ങലിൽ പ്രവർത്തനരഹിതമായ ഓട്ടുകമ്പനിയിൽ വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി രാജന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. വർഷങ്ങളായി ചെങ്ങലിൽ സ്ഥിരതാമസക്കാരനായിരുന്ന ഇദ്ദേഹം ഓട്ടുകമ്പനിയിലെ വാച്ചുമാനായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.