പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റ് വാർഷിക പൊതുയോഗവും, വിദ്യാഭ്യാസ പുരസ്കാര വിതരണവും, ചികിത്സ സഹായവും നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. പാർത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ, ജില്ലാ പ്രസിഡന്റ് അസീസ് മൂസ, സെക്രട്ടറി റ്റി.ജെ. മനോഹരൻ, എ.എം. അബ്ദുൾ അസീസ്, അബ്ദുൾ ഖാദർ, കെ.ഇ. നൗഷാദ്, കെ. റൗഫ്, കെ.എം. ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.