പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി സംഗമം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി., കെ.പി.സി.സി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഒ. ദേവസി, കെ.എം.എ. സലാം, എം.പി. അബ്ദുൾ ഖാദർ, ദാനിയേൽ വർഗീസ്, പോൾ ഉതുപ്പ്, ബേസിൽ പോൾ, ജോർജ് കിഴക്കുമശ്ശേരി എന്നിവർ സംസാരിച്ചു.