
ആലുവ: ആലുവ നഗരസഭ 11,15 വാർഡുകളിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥികളായ എം.എൻ. സത്യദേവൻ, ഷിബില, സി.പി.എം ലോക്കൽ പോൾ വർഗീസ്, വിശ്വംഭരൻ, കെ.എ. ജമാലുദ്ദീൻ, കോറാ പ്രസിഡന്റ് പി.എ. ഹംസക്കോയ, സി. നാരായണൻ എന്നിവർ സംസാരിച്ചു.