valson-63

പള്ളുരുത്തി: സി.പി.എം നേതാവ് കോണം തിരുമംഗലത്ത് ടി.കെ. വൽസൻ (63) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: അശ്വതി, അമൽ. മരുമകൻ: ശ്രീജിത്ത്. 1994 മുതൽ 2014 വരെ പള്ളുരുത്തി സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്നു. നിലവിൽ പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സി.പി.എം ജില്ലാ കമ്മറ്റിഅംഗം, കെ.എസ്.കെ.ടി.യു ജില്ലാ നേതാവ്, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.