പാലക്കുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് തോമസിന്റെ തിരുമാറാടി, പാലക്കുഴ പഞ്ചായത്ത് തല വാഹന പര്യടനത്തിന് തുടക്കം. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ വാഹന പര്യടനം ഉദ്ഘാടനം ചെയ്തു.കർഷകർക്ക് പ്രയോജനരമായ പദ്ധതികൾ അവതരിപ്പിച്ചുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വാഹന പര്യടനത്തിന് തുടക്കം കുറിച്ച് അനൂപ് ജേക്കബ്ബ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.പാലക്കുഴ പഞ്ചായത്ത് പര്യടനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് തിരുമാറാടി മണ്ഡലം ചെയർമാൻ സിബി ജോസഫ് അദ്ധ്യക്ഷ വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജയ്‌സൺ ജോസഫ്, സെക്രട്ടറി കെ എം സലീം, എക്‌സികൂട്ടിവ് അംഗം എ.മുഹമ്മദ് ബഷീർ ' അഡ്വവർഗീസ് മാത്യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് റഫീക്ക്, അസ്വ ആബിദ് അലി ,ജില്ല പഞ്ചായത്ത് പാമ്പാക്കുട ഡിവിഷൻ സ്ഥാനാർത്ഥി ആശ സനിൽ, ബ്‌ളോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ സിബി ജോർജ്ജ് (ഉപ്പുകണ്ടം) ലളിതവിജയൻ (മണ്ണത്തൂർ), കെ.കെ സജീവൻ (തിരുമാറാടി), അഡ്വ. സനിത ബിജു (പാലക്കുഴ ) . പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഷാജി ജോൺ, മേഴ്‌സി ജോർജ്ജ്, വിദ്യാ വേണുഗോപാൽ, ബിജു ധർമ്മടം, റോസി അപ്പച്ചൻ , മേഴ്‌സി ജോസ് എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് നേതാക്കളായ ബിനോയ് വള്ളാടുകൂടി, സൈബു മടക്കാലി, ടി.എം സുനിൽ ,ജയ്‌സൺ ജോർജ്ജ്, ഫ്രാൻസീസ് ആൻഡ്രൂസ്, എം സി തോമസ്, പൗലോസ് വടക്കേൽ, .ജോഷി കെ പോൾ, സാജു കുറ്റിച്ചിറ, ബെന്നി മംഗലശ്ശേരി, എൽദോ ബാബു വട്ടക്കാവിൽ , ഹനീഫ രണ്ടാർ , സെബ്ബാസ്റ്റ്യൻ പൈലി, മാത്യൂസ് മൂർപ്പനാട് എന്നിവർ പങ്കെടുത്തു.സമാപന സമ്മേളനം കെ.പി സി.സി ജനറൽ സെക്രട്ടറി മാത്യു കുഴലനാടൻ ഉദ്ഘാടനം ചെയ്തു. ജോയി മാളിയേക്കൽ , സക്കീർ തങ്ങൾ എന്നിവർ സംസാരിച്ചു.